• Wed. Dec 4th, 2024
Top Tags

സിനിമാ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു

Bynewsdesk

Dec 27, 2023

സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ അന്തരിച്ചു - Stunt Choreographer Jolly  Bastian dies of Cardiac arrest at 57 - Malayalam News

സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ (57) അന്തരിച്ചു. 900 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’, തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ ഓര്‍ക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു.ട്രൂപ്പിലെ പ്രധാന ഗായകന്‍ കൂടിയാണ് ജോളി ബാസ്റ്റ്യന്‍. അങ്കമാലി ഡയറീസ്, കണ്ണൂര്‍ സ്‌ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂര്‍ ഡേയ്സ് , ഓപ്പറേഷന്‍ ജാവ , മാസ്റ്റര്‍പീസ് , അയാളും ഞാനും തമ്മില്‍ , ഹൈവേ , ജോണി വാക്കര്‍ , ബട്ടര്‍ഫ്ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്നു.

1966 സെപ്റ്റംബര്‍ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളര്‍ന്നത് ബെംഗളൂരുവിലാണ്.മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പംമായിരുന്നു . ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പര്‍ സ്റ്റാര്‍ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയില്‍ തുടക്കം കുറിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *