• Sat. Jul 27th, 2024
Top Tags

ഉണ്ണീശോ കപ്പേളയിൽ തിരുനാൾ തുടങ്ങി

Bynewsdesk

Dec 30, 2023

ഉണ്ണീശോ കപ്പേളയിൽ തിരുനാൾ ആരംഭിച്ചു - LOCAL - KANNUR | Kerala Kaumudi Online

കുടിയാന്മല : പള്ളിക്കുന്നിലെ ഉണ്ണീശോയുടെ കപ്പേളയിലെ തിരുനാളിനും നൊവേനയ്ക്കും കുടിയാന്മല ഇടവക വികാരി ഫാ. പോൾ വള്ളോപ്പിള്ളിൽ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. പോൾ വള്ളോപ്പിള്ളിൽ കാർമികത്വം വഹിച്ചു.

30-ന് വൈകിട്ട് 4.15-ന് വിശുദ്ധ കുർബാനയ്ക്കും ഉണ്ണീശോയുടെ നൊവേനയ്ക്കും കുടിയാന്മല ഇടവക സഹവികാരി ഫാ. ജോസഫ് ഐക്കരയിൽ നേതൃത്വം നൽകും.

സമാപനദിനമായ 31-ന് തിരുക്കർമങ്ങൾക്ക് ഫാ. സാജു പിണക്കാട്ട് കാർമികത്വം വഹിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *