• Sun. Sep 8th, 2024
Top Tags

Month: December 2023

  • Home
  • സംസ്ഥാനത്ത് നാളെ രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത് നാളെ രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും.നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച്…

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി.കർണാടകയിൽ നിന്നും ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത് ലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങി ഡ്രൈവറുടെ ഇരു കാലുകളും വാഹനത്തിൽ കുടുങ്ങിഇരിട്ടിയിൽ നിന്ന്…

കണ്ണൂരിൽ എത്തി രാത്രി ഒറ്റക്കായാൽ ഇനി പേടി വേണ്ട ❗വനിതകൾക്ക് പാർക്കാൻ ഷീ ലോഡ്‌ജ് റെഡി

കണ്ണൂർ: കണ്ണൂർ കോർപറേഷൻ നിർമിച്ച ഷീ ലോഡ്‌ജ് ഇന്നു രാവിലെ 10ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷ ൽ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും…

നിയമം മാറുന്നു; വൈദ്യുത ലൈൻ വലിക്കാൻ ഇനി ഭൂവുടമയുടെ അനുമതി വേണം

ബലപ്രയോഗത്തിലൂടെ കർഷകരെ മാറ്റി കാർഷികവിളകൾ വെട്ടിനശിപ്പിച്ചു ഭൂമി അറ്റാച്ച് ചെയ്യാൻ ഇനി സാദിക്കില്ല – മാറുന്നത് ബ്രിട്ടീഷ്കാർ സ്ഥാപിച്ചതും പിന്നീട് തുടർന്ന് പോന്നതുമായ നിയമം കണ്ണൂർ: ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്ട് നിലവിൽ…

ബ്ലോക്കിൽ കുരുങ്ങി ഇരിട്ടി പുതിയ പാലം

ഇരിട്ടി: രണ്ടാഴ്ചയിൽ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കു റവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം. മറ്റ് രണ്ട് ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങളുടെ എ ണ്ണം കണക്കാക്കുമ്പോൾ…

മലയോര ഹൈവേയിൽ അപകടങ്ങൾ പെരുകുന്നു

ഒടുവള്ളി: മലയോരമേഖലയിലെ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒടുവള്ളിയിൽ കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. വൈദ്യുത തൂൺ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം തേർത്തല്ലി പനംകുറ്റിയിലും സമാനമായ അപകടമുണ്ടായി. കുടിയാന്മലയിൽ…

അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നടന്നു പോവുകയായിരുന്ന 22കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന യുവതി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. 28ന് രാത്രി എട്ടുമണിയോടെ കൈക്കമ്പയ്ക്ക് സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രദേശവാസിയായ ചൈത്ര എന്ന 22കാരിയാണ് മരിച്ചത്. അന്തരിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകളാണ് ചൈത്ര.…

കാവുമ്പായി രക്തസാക്ഷിത്വ ദിനാചരണം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ശ്രീകണ്ഠപുരം : കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികാചരണം ശനിയാഴ്‌ച നടക്കും. രാവിലെ ആറിന് കാവുമ്പായി സമരക്കുന്നിൽ സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ പതാക ഉയർത്തും. വൈകീട്ട് നാലിന് കൂട്ടംമുഖം കേന്ദ്രീകരിച്ച് റെഡ് വൊളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും. അഞ്ചിന്…

മുഖംമിനുക്കി കണ്ണൂർ ജവഹര്‍ സ്റ്റേഡിയം മൈതാനം; നവീകരണം പൂര്‍ത്തിയായി

നവീകരിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ മൈതാനം നാടിന് സമർപ്പിച്ചു. പുല്ല് വച്ച് പിടിപ്പിച്ചാണ് കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യം കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയത്. യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു സ്റ്റേഡിയം നവീകരണം. ഒരു കോടിയോളം രൂപ കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് മൈതാനം കായിക…

എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന്

എടൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് 83 -84 വര്‍ഷത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന് ശനിയാഴ്ച്ച എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ചടങ്ങില്‍ അധ്യാപകരെ ആദരിക്കലും,കുടുംബ സംഗമവും…