• Sat. Jul 27th, 2024
Top Tags

വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

Bynewsdesk

Apr 12, 2024

ആറളംഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി .ആറളംഫാം പുനരധിവാസമേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാരരോഗിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ആറളംപോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അച്ഛൻ: ഷാജി. മാതാവ്: പരേതയായ ലത. സഹോദരി: കീർത്തന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *