• Fri. Sep 27th, 2024
Top Tags

എൻ എസ് എസ് അധ്വാനം മുളപൊട്ടി : ടെറസ് കൃഷി വ്യാപന സർവ്വേയോടൊപ്പം

Bydesk

Jan 6, 2023

ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കുളിൽ ഇരിട്ടി ഇ എം എസ് മെമ്മോറിൽ ഐ എച്ച് ആർ ഡി കോളേജ് എൻ എസ എസ് ക്യാമ്പിന്റെ ഭാഗമായി പാകിയ വിത്തുകൾ മുള പൊട്ടിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ ഗ്രോ ബാഗുകളിലാണ് വളണ്ടിയർമാർ വിത്തുപാകിയത്. ക്യാമ്പിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ടെറസു കൃഷി വ്യാപന സർവ്വേ നടത്തിയത് സ്ക്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണവുംപ്രവർത്തനവും എൻ എസ് എസ് വളണ്ടിയർമാർ നടത്തിയതിന് ശേഷം പരിസരത്തെ വീടുകളിലും വിത്തുകൾ വിതരണം ചെയ്തിരുന്നു. ക്യാമ്പിന്റെ ആദ്യ ദിവസം തന്നെ ഗ്രോ ബാഗുകളിൽ വിത്തുപാകിയിരുന്നു ക്യാമ്പ് കഴിയുന്നതുവരെ എൻ എസ് എസ് വളണ്ടിയർമാർ വെള്ളം ഒഴിച്ച് പരിപാലിച്ചു. തുടർന്ന് സ്ക്കൂൾ അതികൃതർ പരിപാലനം ഏറ്റെടുത്തു. ചീരയും വെണ്ടയും പയറുമെല്ലാം തഴച്ച് വളരാൻ മുള പൊട്ടിയിരിക്കുകയാണിവിടെ എൻ എസ് എസ് വളണ്ടിയർമാരുടെ അധ്വാനം ഇടവേലി സ്ക്കൂളിലെ കുട്ടികൾക്ക് വിഷരഹിത പച്ചക്കറി ലഭിക്കാൻ കാരണമാകുന്നതിൽ സന്തോഷത്തോടെയാണ് സ്കൂൾ അതികൃതർ നോക്കിക്കാണുന്നത്. ഇരിട്ടി ഇ എം എസ് മെമ്മോറിയൽ ഐ എച്ച് ആർ ഡി കോളേജിന്റെ പ്രിൻസിപ്പാൾ ഡോ: വി അജിത, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ എസ് നിർമ്മൽ ലീഡർമാരായ അയന പാറായി എം അനന്തു, തുടങ്ങിയവരാണ് ടെറസു കൃഷിയുടെ വിത്ത് പാകാൻ നേതൃത്വം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *