മലയാളികൾക്ക് ഈസ്റ്റർ ആശംസയ്ക്കൊപ്പം പുതിയ അപ്ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്:
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!
പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, ഇതാ ഒരു പ്രധാന അപ്ഡേറ്റ് – മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14 ന് നിങ്ങളിലേക്ക് എത്തുന്നു!
കാത്തിരിക്കുക