മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴ കാപ്പുംക്കടവിൽ വച്ചാണ് അപകടമുണ്ടായത് . ഞായറാഴ്ച രാത്രി 11 .30 ഓടെയായിരുന്നു അപകടം .നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലുള്ള മരത്തിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചാണ് അപകടം സംഭവിച്ചത് .കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഡ്രൈവർ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു . അപകടത്തിൽ കാർ ഭാഗികമായി തകർന്നു.