കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ 06.05.23 രാത്രി 8.00 മണിയോടെ മെട്രോ ബിൽഡിങ്ങിന്റെ ഓഫീസിൽ കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് ഫോൺ കവർന്ന കേസിലെ 3 പ്രതികളെയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ നൗഫൽ ( 39 ), ഷിഹാബ് (37) എനിവരാണ് പിടിയിലായത്. ഉമ്മർക്കൂട്ടിയുടെ ഫോൺ മോഷ്ടിച്ച് അതിലെ പേർസണൽ വിഡിയോസ് കൈക്കലാക്കി ബ്ലാക്മെയ്ൽ ചെയ്തു പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷകരിച്ചത് ഹാരിസാണ്. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫൽ , ഷിഹാബ് എന്നിവരെ ഉൾപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ പല തവണ ശ്രമിച്ചു. ബിനു മോഹൻ പി എ. എസ്ഐമാരായ അരുൺ നാരായൺ , നസീബ് ASI അജയൻ ,രഞ്ജിത്ത് , നാസർ , ഷൈജു ,രാജേഷ് , റമീസ് , പ്രമോദ് , ഷിജി , ബാബുമണി എന്നിവരും ടീമിലുണ്ടായിരുന്നു