കണ്ണൂർ താളികാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഉടമസ്ഥന്റെ 17000 രൂപ അടങ്ങിയ പേഴ്സും സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്കുകളുടെ ATM കാർഡുകൾ എന്നിവയാണ് മോഷണം പോയത്. സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ ബാങ്ക് എന്നിവയുടെ ATM കാർഡ് ഉപയോഗിച്ച് ഇയാൾ പലതവണകളായി 29000 രൂപയോളം പിൻവലിക്കുകയും ചെയ്തിരുന്നു. തിരുവല്ല ഉമയാട്ടുകര സ്വദേശി കിരൺ ഷാജി ,വയസ്സ് 22,വളയം കണ്ടത്തിൽ ഹൗസ്, എന്നയാളെയാണ് തിരുവല്ലയിൽ വച്ച് പിടിക്കൂടിയത്.