ഗൾഫിൽ ജോലി ചെയ്യുന്ന കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്കുന്നേല് ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 20 പവനും, 22,000 രൂപയും, സ്വർണ കോയിനുമാണ് കവര്‍ന്നത്. ഞായറാഴ്ച രാവിലെ 7.15 നും 9.15 നുമിടയിലാണ് കവർച്ച നടന്നത്.
ബെന്നിയും ഭാര്യ ഷീബയും 2 കുട്ടികളും രാവിലെ 7.15-ഓടെ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന കവർച്ചാസംഘം വീട്ടിലെ അലമാരകൾ കുത്തി തുറന്നാണ് 20 പവനും, 22,000 രൂപയും, സ്വർണ കോയിനും കവര്‍ന്നത്. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.
വീട്ടിലെ സിസിടിവി ക്യാമറ തകർത്ത നിലയിലാണ്. കഴിഞ്ഞ 16 നാണ് ബെന്നി ഗൾഫിൽ നിന്നും എത്തിയത്. സ്ഥലത്തെത്തിയ പടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി കാവനാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. മഞ്ഞ നിറത്തിലുള്ള സ്കൂട്ടറിൽ യുവാക്കൾ ഈ ഭാഗത്ത് വന്നതായി ക്യാമറകളിൽ കണ്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇരിക്കൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്.