ആലപ്പുഴ വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടി-തട്ടിളകി വെള്ളം കയറിയതാണ് അപകട കാരണം. ബോട്ടിന് യാതൊരു വിധത്തിലുള്ള രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു. ‘റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ചാണ്ടി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വാടകയ്ക്കെടുത്തത് അനസ് എന്നയാളാണ്.