ശ്രീകണ്ഠാപുരം എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം നടന്നു. ശ്രീകണ്ഠാപുരം നഗരസഭാ വൈസ് ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു. പുതിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ചു.ഒന്നാം ക്ലാസ്സുകാർക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ സ്കൂൾകിറ്റ് നൽകി. പൂർവ വിദ്യാർഥി കൂട്ടായ്മ നോട്ടുബുക്കും പെൻസിലും നൽകി. എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ പൂർവവിദ്യാർഥികൾക്ക് ഉപഹാരം നൽകി. പി.ടി.എ.പ്രസിഡന്റ് എസ്.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ, മാതൃസമിതി പ്രസിഡന്റ് സുനിത ഗംഗാധരൻ,പി. സുജിൽദേവ് , സീനിയർ അസിസ്റ്റന്റ് പി.ഗീത, പി.രാജേഷ്,എം.സി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.