ലിയോ കേരളത്തിലും ആവേശമായി നിറയുകയാണ്. ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്ന ചിത്രമായ ലിയോയിലെ പ്രതീക്ഷകള്‍ വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. വിസ്മയിപ്പിക്കുന്ന വിജയമാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി ലിയോ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലിയോയ്ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്ടൈം കളക്ഷൻ ആണ് ലിയോ ഇന്ന് മറികടന്നിരിക്കുന്നത്. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു കേരളത്തിലെ സ്വീകാര്യത തെളിയിക്കുന്നത് പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നാണ്. റിലീസിന് കേരളത്തില്‍ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് ഇപ്പോള്‍ ലിയോയുടെ പേരിലാണ്.