നെല്ലിക്കുറ്റി: ഉപജില്ലാ കലോത്സവ നഗരിയിൽ നിന്നും
കളഞ്ഞുകിട്ടിയ ബാഗ് സുരക്ഷിതമായി അധ്യാപകർക്ക് നൽകി കുട്ടികൾ മാതൃകയായി.
നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി. സ്കൂളിലെ ജോയൽ , കാർത്തിക് ,പ്രജുൽ എന്നീ വിദ്യാർഥികളാണ് കളഞ്ഞുകിട്ടിയ ബാഗ് പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസിനെ ഏൽപ്പിച്ച് സത്യസന്ധതയ്ക്ക് മാതൃക കാട്ടിയത്. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് അംഗം പൗളിൻ തോമസ് സമ്മാനം നല്കി കുട്ടികളെ അനുമോദിച്ചു.