ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റ് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു.