വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 43.5 ഓവറില്‍ 176 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 84/0 എന്ന നിലയിലായിരുന്ന ഇന്ത്യ 116/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 84 റണ്‍സാണ് ഇഷാനും രോഹിത്തും ചേര്‍ന്ന് നേടിയത്. ഇഷാന് വളരെ കരുതലോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത് ശര്‍മ്മ അനായാസമാണ് ബാറ്റ് വീശിയത്. 60 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഒരേ ഓവറില്‍ അല്‍സാരി ജോസഫ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു. 28 റണ്‍സാണ് ഇഷാന് കിഷന് നേടിയത്. പിന്നീട് 5ാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും ചേര്‍ന്ന് 62 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂര്യകുമാര്‍ 34 റണ്‍സും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡ 26 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.