• Tue. Sep 24th, 2024
Top Tags

12 മെഗാവാട്ട് പയ്യന്നൂർ സൗരോർജ പ്ലാന്റ് മാർച്ച് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Bydesk

Mar 4, 2022

മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. മാർച്ച് ആറ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുകുടുക്കയിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതിയാണ് പയ്യന്നൂർ സൗരോർജ പ്ലാന്റ്. രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റാണ് ഇത്.

12 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. 35 ഏക്കർ സ്ഥലത്ത് ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാർപാനലുകൾ സ്ഥാപിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇതിനായി പ്രത്യേകതരത്തിൽ രൂപകൽപ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ഈ പ്ലാന്റ് മറ്റ് ഊർജ്ജ ഉപയോക്താക്കൾക്കും മാതൃകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *