• Sat. Sep 21st, 2024
Top Tags

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയി, അമ്മയും കാമുകനും അറസ്റ്റിൽ

Bydesk

Mar 21, 2022
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശിയായ ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
 മിനിമോളുടെ ഭർത്താവ് 11 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്. ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് മിനിമോൾ വ്യാഴാഴ്ച ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *