• Thu. Jul 25th, 2024
Top Tags

അപകടം

  • Home
  • കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

കർണാടക ഷിരൂരിലെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. കാർമേഘം മൂടി നിൽക്കുന്നതിനാൽ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കളക്ടർ പറഞ്ഞു. അപകടം നടന്ന ശേഷമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിലെ സൂചനകൾ ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ നടക്കുക. കരസേനയും…

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം: തിരുവല്ല സ്വദേശികളായ നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ‌ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ലാ സ്വദേശികളാണ് മരിച്ചത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് എ സിയിൽ നിന്നുവന്ന പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ്…

അർജുനെ കാത്ത് നാട്; ഇന്ന് ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 8.30ന് റഡാർ സംവിധാനം…

കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ…

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ്…

ആമയിഴഞ്ചാൻ അപകടം; ‘മാലിന്യം നീക്കാൻ നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നു’; മറുപടിയുമായി മേയർ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജിയുടെ ആരോപണത്തിന് മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ രീതികളും നോക്കിയെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ വിളിച്ച ഒരു യോഗത്തിലും മുതിർന്ന…

‘മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്ക്; രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നു’; എഡിആർഎം എംആർ വിജി

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജി. മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് എംആർ വിജി പറഞ്ഞു.…

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. ആറരയോടെ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നലെ 12 മണിക്കൂർ നീണ്ട റെയിൽവേ…

പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു

കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍…

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.ബൈക്കില്‍ ഉണ്ടായിരുന്ന ഇരിട്ടി ചരള്‍ കല്ലൂപ്രായില്‍ റെറ്റിഷ് മാത്യുവാണ് (41)മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്ക് പറ്റിയത്.…