• Tue. Sep 17th, 2024
Top Tags

ചരമം

  • Home
  • ഇഹലോകത്തെ പ്രാർത്ഥനാ ജീവിതത്തോട് വിട പറഞ്ഞ് മനോജച്ചൻ ദൈവസന്നിധിയിലേക്കു യാത്രയായി

ഇഹലോകത്തെ പ്രാർത്ഥനാ ജീവിതത്തോട് വിട പറഞ്ഞ് മനോജച്ചൻ ദൈവസന്നിധിയിലേക്കു യാത്രയായി

വടകരയിൽ വച്ചു നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ യുവവൈദികന് യാത്രാമൊഴി നൽകി ഉറ്റവരും സുഹൃത്തുക്കളും പ്രിയ ഗ്രാമവും. ആദ്യമായി ദിവ്യബലി അർപ്പിച്ച ദേവാലയത്തോടും ബലിപീഠത്തോടും യാത്ര പറഞ്ഞ് വരകളുടെയും നിറങ്ങളുടെയും ലോകത്തെ അപൂർവ ചിത്രകാരൻ യാത്രയായി. പ്രിയപ്പെട്ട നിറങ്ങളും ബ്രഷും ഉപേക്ഷിച്ച് വളരെ…

കൊല്ലം സ്വദേശിയായ യുവാവ് യുഎസ്സിൽ വെടിയേറ്റു മരിച്ചു

യുഎസ്സിലെ ഫിലാഡെൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും അപ്പാർട്ട്മെന്റിലേക്കു പോകുമ്പോൾ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് അജ്ഞാതനായ യുവാവ് ജൂഡിനു നേരെ നിറയൊഴിക്കുകയായിരുന്നു. കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു, ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവുകാരണം പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതായി പരാതി. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി…

എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (ദേവു-15) എന്ന കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂന്തള്ളൂർ…

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്ക്കാരച്ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.

കര്‍ണാടക വിജയം: ആഹ്ളാദപ്രകടനത്തിനായി പടക്കം വാങ്ങുന്നതിനിടെ ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ദാരുണാന്ത്യം.

കർണാടകയിലെ കോൺഗ്രസിന്‍റെ മിന്നും വിജയത്തിൽ ആഹ്ളാദപ്രകടനം നടത്തുന്നതിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാർ കറുപ്പുപാലം പ്രഭുഭവനത്തിൽ എസ്ഡി സെൽവകുമാർ എന്ന 49കാരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ…

🛑 നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. മലപ്പുറത്ത് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിലാക്കിയത്. ആരോഗ്യ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു

നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകരൻ നിര്യാതനായി

തെയ്യം കലാകാരനും തെയ്യം അണിയറ ശില്പി യുമായിരുന്ന റിജേഷ് (രാമദാസൻ 43)പുതിയ തെരു കുണ്ടൻചാൽ 10/2/23ന് ചെറുവത്തൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ പ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ചു .ഇന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം ചെറുവത്തൂർ സമുദായ സ്മശാന…

ഉളിക്കൽ ഇല്ലിക്കൽ അഗസ്റ്റിൻ അന്തരിച്ചു: യു പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു

ഉളിക്കൽ : ഇല്ലിക്കൽ അഗസ്റ്റിൻ സാർ (കുട്ടപ്പായി സാർ 90) അന്തരിച്ചു. വയത്തൂർ യു പി സ്കൂൾ, സെൻ സെബാസ്റ്റ്യൻസ് യു പി സ്കൂൾ, സെന്റ് ആന്റണിസ് യു പി സ്കൂൾ വിളക്കാംതോട്, പേരട്ട സെന്റ് ആന്റണിസ് യു പി സ്കൂൾ…