• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • കശുമാവുകൾ പൂത്തു; സാമ്പത്തിക പ്രതിസന്ധിയിൽ പ്രതീക്ഷയുമായി ആറളം ഫാം

കശുമാവുകൾ പൂത്തു; സാമ്പത്തിക പ്രതിസന്ധിയിൽ പ്രതീക്ഷയുമായി ആറളം ഫാം

ഇരിട്ടി: സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിൽ മുങ്ങിത്താഴുന്ന ആറളം ഫാമിന് പ്രതീക്ഷയേകിക്കൊണ്ട് കശുമാവുകൾ പൂത്തു. കാലാവസ്ഥാ വ്യതിയാനവും തുടർന്ന് നിന്ന മഴയും കാരണം ഡിസംബർ ആദ്യവാരങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യേണ്ട കശുമാവുകൾ ഒരു മാസം വൈകിയാണ് പുഷ്പ്പിച്ചത്. ടൺ കണക്കിന് കശുവണ്ടി ശേഖരിക്കേണ്ട…

250 രൂ​പ നി​ര​ക്കി​ൽ ക​ശു​വ​ണ്ടി സം​ഭ​രി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം.

ശ്രീ​ക​ണ്ഠ​പു​രം: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ 250 രൂ​പ നി​ര​ക്കി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന് ക​ശു​വ​ണ്ടി സ​ർ​ക്കാ​ർ നേ​രി​ട്ട് സം​ഭ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത്…

‘ഇതു പാർട്ടി ഗ്രാമം’; മുടക്കോഴിയിൽ കോൺഗ്രസ് യോഗം തട‍ഞ്ഞ് സിപിഎം.

പേരാവൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞതിലൂടെ കുപ്രസിദ്ധമായ മുടക്കോഴിയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ പ്രഖ്യാപനത്തിനായി സംഘടിപ്പിച്ച യോഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തി. മുഴക്കുന്ന് പഞ്ചായത്തിൽ മുടക്കോഴിയിലെ ഗുണ്ഡികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.…

പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു.

ഇരിട്ടി: പയഞ്ചേരിമൂക്കിൽ നിന്നും നേരമ്പോക്ക് – താലൂക്ക് ആശുപത്രി – ഹൈസ്‌കൂൾ – കീഴൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുന്ന റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. തിരക്കുപിടിച്ച ഇരിട്ടി ടൗണിനേയും നേരംപോക്ക് റോഡിനെയും ഒഴിവാക്കി പേരാവൂർ, പയഞ്ചേരി മേഖലകളിൽ നിന്നും…

നിര്യാതനായി….

ഉളിക്കൽ മാവേലിസ്റ്റോർ റിട്ടയേർഡ് ജീവനക്കാരനായ സി. ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജീഷ്, ബബിത, പ്രജിത. സംസ്കാരം ഇന്ന് (18 -01 -2022 ) ഉച്ചയ്ക്ക് 1 മണിക്ക് ചവശ്ശേരി പറമ്പിൽ.

ആറളം ഫാമിൽ വൻ വാറ്റ് കേന്ദ്രം പിടികൂടി നശിപ്പിച്ചു.

ഇരിട്ടി: ആറളം ഫാമിൽ പതിമൂന്നാം ബ്ലോക്കിലെ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വ്യാജ മദ്യ വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം.വി. അഷറഫിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ്…

പഴശ്ശി ജലാശയത്തിൽ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം.

ഇരിട്ടി : പ്രളയക്കെടുതികളിലും പുഴ അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് അഗ്നിരക്ഷാ സേനയുടെ കീഴിൽ രൂപീകരിച്ച ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം ആരംഭിച്ചു. തടാക സമ്മാനം നിറഞ്ഞു കിടക്കുന്ന ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിലാണ് ഇരിട്ടി അഗ്നി രക്ഷാ…

റീനക്ക് അന്തിയുറങ്ങാൻ സഹപാഠികൾ തീർത്ത സ്നേഹക്കൂടിൻറെ താക്കോൽ കൈമാറി.

ഇരിട്ടി: റീനക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. സഹപാഠികളും അദ്ധ്യാപകരും ചേർന്ന് തീർത്ത സ്നേഹക്കൂടിൻറെ താക്കോൽ റീനയ്‌ക്ക് കൈമാറി. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തിൽ വീടിന്റെ താക്കോൽ ദാനകർമ്മം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. ആറളം ഗവൺമെന്റ് ഹയർ…

കാട്ടാന ശല്യം; ജനകീയ പങ്കാളിത്തത്തിൽ തൂക്കു വേലി യാഥാർഥ്യമാക്കി വട്ടപ്പറമ്പുകാർ.

ഇരിട്ടി: കാട്ടാനശല്യം തുടർക്കഥയായ ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ ഹാങ്ങിംഗ് ഫെൻസിങ്ങ് (തൂക്കു വേലി) യാഥാർത്ഥ്യമായി. ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് ഫെൻസിങ്ങിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വട്ടപ്പറമ്പ് മേഖലയിലെ 123 വീടുകളിൽ നിന്നായി മൂന്ന്…

മാവോവാദികൾക്കായി തിരച്ചിൽ: കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത.

കേളകം: വയനാട് ജില്ലയിൽ മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കിയതോടെ മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ആന്‍റിനക്സൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ വയനാട്ടിലെ തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച്​ തിരച്ചിൽ നടത്തിയത്​. തവിഞ്ഞാൽ പഞ്ചായത്തിലെ…