• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച

മട്ടന്നൂർ : ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. 40 പവനോളം വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിംഗ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്‍റുമായ സി.…

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂർ : കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഉത്സവനാൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ രാവിലെ തുടങ്ങും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമവും കുറിക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് നാളുകൾ…

സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ ആറളം ഫാം ഒൻപതാം ബ്ലോക്കിലെ കുടുംബശ്രീ ബാലസഭ വോളിബോൾ ടീമിന് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിമുക്തി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിയെന്ന വിപത്തിനെതിരെ ചെറുത്ത് നിൽപ്പിനായി യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു…

നിര്യാതനായി.

കലാങ്കി പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ മകൻ സ്റ്റാനി (51) നിര്യാതനായി. ഭാര്യ : ജെസ്മി. മക്കൾ : ജെസ്റ്റിന, ക്രിസ്റ്റിന. സംസ്കാരം ഇന്ന് വൈകീട്ട് (18/ 4/ 2022) 5 മണിക്ക് കലാങ്കി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ

ആറളം വന്യജീവി സങ്കേതത്തിലേക്ക് പോകുന്ന പ്രധാന റോഡായ ഓടംതോട് – വളയംചാൽ റോഡ് പൊളിച്ചിട്ടിട്ട് രണ്ട് വർഷം തികയുന്നു; ജനം ദുരിതത്തിൽ

ആറളം ആ ദിവാസി പുനരധിവാസ മേഖലയിലൂടെ വന്യജീവി സങ്കേതത്തിലേക്ക് പോകുന്ന പ്രധാന റോഡാണിത്. 2007 ൽ ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് ഗതാഗത യോഗ്യമാക്കിയത്. പിന്നീട് ഈ റോഡ് അറ്റകുറ്റപ്പണി നടത്താൻ ആരും മുന്നോട്ട് വന്നിരുന്നില്ല നാട്ടുകാരുടെ…

അടക്കാത്തോട് – നാരങ്ങാത്തട്ട് റോഡിന്റെ ശോചനീയാവസ്ഥ;മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

കേളകം :  അടക്കാത്തോട് – നാരങ്ങാത്തട്ട് റോഡ് ശോചനീയാവസ്ഥയെ തുടർന്ന് അപകടങ്ങൾ തുടർ കഥ ആകുന്നതിന് മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ…

വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി :വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു സ്ത്രീ സമൂഹം കൂടുതൽ രാഷ്ട്രീയ പ്രബുദ്ധമാവുന്നത് ജനാധിപത്യ ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നു വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി സാജിത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.…

വിഷു, ഈസ്റ്റർ ആഘോഷം;മാക്കൂട്ടം ചുരം പാതയിൽ പരിശോധന ശക്തമാക്കി പൊലീസ്

ഇരിട്ടി : വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം-ചുരം പാത വഴി ജില്ലയിലേക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളുംകടത്തുന്നത് തടയുന്നതിനായി കേരള- കർണ്ണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് പരിശോധന ശക്തമാക്കി. കർണ്ണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര…

ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ ആധുനിക ഓപ്പറേഷൻ തീയേറ്ററും ദന്തരോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഇരിട്ടി: ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ പുതിയതായി ഓപ്പറേഷൻ തീയേറ്ററും ദന്തരോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചു. ഹോസ്പിറ്റലിൽ എൻ. എ.ബി. എച്ച്  നിലവാരത്തിൽ പുതുക്കിപ്പണിത ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പുതിയതായി ആരംഭിച്ച ദന്തരോഗ വിഭാഗം പായം പഞ്ചായത്ത്…

കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

കാക്കയങ്ങാട്: കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ കാക്കയങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെ രാത്രി ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ സോബിത്ത് (23) ആണ് മരിച്ചത്. കാക്കയങ്ങാടെ പത്മശ്രീയിലെ ഓട്ടോഡ്രൈവർ രാമചന്ദ്രൻ – സനില ദമ്പതികളുടെ മകനാണ്.