• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം.

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം.

ഇരിട്ടി: കണ്ണൂരില്‍ നടന്ന 63-ാമത് ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജാ കളരി അക്കാദമി ഉജ്വല വിജയം നേടി. 59 പോയിന്റുകള്‍ നേടിയ പഴശ്ശിരാജാ കളരി അക്കാദമി പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ കെ.ജി. ശ്രീലക്ഷ്മി…

കൊട്ടിയൂർ-പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ; ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം പ്രവർത്തകരുടെ വേറിട്ട സമരം.

പാൽചുരം: കൊട്ടിയൂർ പാൽചുരം റോഡിനോടുള്ള അധികൃതരുടെ അവഗണന നാളുകളായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാൽചുരം റോഡും താമരശ്ശേരി ചുരവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി യുവജനങ്ങൾ ചുങ്കക്കുന്ന് മുതൽ ബോയ്സ് ടൗൺ വരെ നടത്തിയ വ്യത്യസ്തസമരം ശ്രദ്ധേയമായി. പാൽചുരം റോഡിന്റെ ശോചനീയാവസ്ഥയെ സൂചിപ്പിക്കാൻ ശരീരമാസകലം…

കൂറ്റൻ രാജവെമ്പാലയെ പിടികൂടി.

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പുഴക്കരയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുഴക്കരയിൽ പാമ്പിനെക്കണ്ട നാട്ടുകാർ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ, ഗാർഡ് എ.കെ. ബാലൻ, വാച്ചർ പി.ബിജു, മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ…

ചാണപ്പാറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പേരാവൂര്‍ : ചാണപ്പാറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങാടികടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30ഓടെയായിരുന്നു അപകടം. കണിച്ചാര്‍ ഭാഗത്തുനിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന…

മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി.

മട്ടന്നൂർ: എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണ്ണൂർ – നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 117 കി.ഗ്രാം പുകയില ഉൽപന്നങ്ങളായ ഹാൻസ് കൂൾ ലീപ് എന്നിവയാണ് പിടികൂടിയത് .…

ശ്രീകണ്ഠപുരത്ത് സെമിത്തേരിയില്‍ 12 കുരിശുകള്‍ തകര്‍ത്തു.

ശ്രീ​ക​ണ്ഠ​പു​രം: ഐ​ച്ചേ​രി അ​ല​ക്സ് ന​ഗ​റി​ൽ പ​ള്ളി​സെ​മി​ത്തേ​രി​യി​ലെ 12ഓ​ളം കു​രി​ശു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍ത്തു. അലക്‌സ് നഗര്‍ സെന്‍റ് ജോസഫ് ക്നാനായ കാത്തലിക്ക് ചര്‍ച്ചിന്‍റെ സെമിത്തേരിയിലുള്ള കുരിശുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ച പള്ളിയിലും സെമിത്തേരിയിലുമായി പ്രാർഥനക്കെത്തിയ സ്ത്രീകളാണ് കുരിശുകള്‍ തകര്‍ത്തതുകണ്ടത്. തുടര്‍ന്ന്…

ആര്യപ്പറമ്പ് എ.കെ.ജി. വായനശാലയുടേയും പേരാവൂർ ഫയർ സ്റ്റേഷന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

പേരാവൂർ : മട്ടന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആര്യപ്പറമ്പ് എ.കെ ജി വായനശാലയുടേയും പേരാവൂർ ഫയർ സ്റ്റേഷന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം പേരാവൂർ അഗ്നിശമന നിലയം സ്റ്റേഷൻ ഓഫീസർ  സി. ശശി ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലന…

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ.

പേരാവൂർ : അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ആറളം മനോളി വീട്ടിൽ ജിതൻ എ൦ ആണ് ഇന്ത്യൻ…

കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് സർക്കാർ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ.

പയ്യാവൂർ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കശുമാവ് കർഷകരെ സംരക്ഷിക്കുന്നതിന് കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് സർക്കാർ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പയ്യാവൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്…

തെരുവ് നായ ശല്യം രൂക്ഷം; നമ്പിയോടില്‍ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു.

നമ്പിയോട്: തെരുവ് നായ ശല്യം രൂക്ഷം. നമ്പിയോടില്‍ ആടിനെ തെരുവു നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.നമ്പിയോടിലെ ചിറക്കല്‍ സീനത്തിന്റെ ആടിനെയാണ് തെരുവു നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്.മുരിങ്ങോടി, നമ്പിയോട് മേഖലയിലാണ് തെരുവു നായ ശല്യം രൂക്ഷമായത്. പുലര്‍ച്ചയും സന്ധ്യകഴിഞ്ഞുമാണ്  തെരുവു നായ്ക്കള്‍ കൂട്ടത്തോടെ എത്തി…