• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • ആറളം പക്ഷി സർവ്വേ അവസാനിച്ചു – പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്

ആറളം പക്ഷി സർവ്വേ അവസാനിച്ചു – പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്

ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്ന് ദിവസമായി നടത്തി വന്ന പക്ഷി സർവേ സമാപിച്ചു. ആറളത്തെ തുടർച്ചയായി നടക്കുന്ന 21 മത് സർവേയാണ് ഞായറാഴ്ച സമാപിച്ചത്. വന്യജീവി സങ്കേതത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷി അടക്കം…

കൊട്ടിയൂരിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം

കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരോട്ട് പാറക്കൽ അജിത്ത് കുമാറിന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനത്തോടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.

മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി

ഇരിട്ടി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്‌ഘാടന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.…

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിട്ടി: എടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ടോമി ജോസഫ്, ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ വി. വി. ഷേർളി, സിസ്റ്റർ കെ എ ത്രേസ്യാ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ…

ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്

മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ…

വൃക്കരോഗികൾക്ക് കൈത്താങ്ങാവാൻ ഗൂഗിൾ പേ ചലഞ്ച്; ആദ്യദിനത്തിൽ തന്നെ സമാഹരിക്കാനായത് ലക്ഷങ്ങൾ

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി നടത്തിയ ഗൂഗിൾ പേ ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തു. വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഈ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും ലഭിച്ചത് അകമഴിഞ്ഞ സഹായം. പൊതുജനങ്ങിൽ നിന്നും പണം സ്വരൂപിക്കുന്നതിനായി ആരംഭിച്ച…

ജനകീയ പങ്കാളിത്തത്തിൽ വിളക്കോട് ഗവ: യു പി സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു

ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും വിളക്കോട് ഗവ: യു.പി. സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു. സ്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെൻ്റ് സ്ഥലമാണ് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ…

കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വഞ്ഞേരിവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്…

നിര്യാതനായി…..

ഉളിക്കൽ വയത്തൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോടത്ത് മ്യാലിൽ കുട്ടപ്പൻ 95 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് പയ്യാവൂർ പൊതുശ്മാസനത്തിൽ.

ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്

ഇരിട്ടി:സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു. ആറളം ഫാം TRDM യൂണിറ്റിൽ നടന്ന യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.വേലായുധൻ പരിപാടി…