• Fri. Oct 18th, 2024
Top Tags

കേരളം

  • Home
  • ഇന്ന് ലോക്ക്ഡൗൺ; രാത്രി കർഫ്യൂ തുടരും: മുഖ്യമന്ത്രി

ഇന്ന് ലോക്ക്ഡൗൺ; രാത്രി കർഫ്യൂ തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും. കോവിഡ്…

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി…

റോഡ് നിര്‍മ്മാണത്തില്‍ അപാകത; വിജിലന്‍സ് മിന്നല്‍ പരിശോധന

ഉളിക്കല്‍: കോക്കാട് മുതല്‍ കണിയാര്‍ വയല്‍ വരെ കിഫ്ബി പദ്ധതിയില്‍ പ്പെടുത്തി 63 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റോഡും, സംരക്ഷണ ഭിത്തികളും കാലവര്‍ഷത്തില്‍ തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള…

കൃഷി ചെയ്യാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ കാട്ടാനകള്‍

ഇരിട്ടി: മൂന്ന് ദിവസം കൊണ്ട് പാലപ്പുഴയിലെ സാദത്തിന്റെ കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് 600ല്‍ അധികം വാഴകള്‍. കഴിഞ്ഞ രാത്രി മാത്രം സാദത്തിന്റെ കൃഷിയിടത്തില്‍ ചവിട്ടിക്കൂട്ടിയത് 100ഓളം വാഴകളാണ്. ഒരു വര്‍ഷത്തിനിടയില്‍ 60 തവണയെങ്കിലും ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സാദത്ത് പറയുന്നത്.…

കാട്ടാനയെ പ്രതിരോധിക്കാന്‍ നടത്തിയ ജനകീയ പങ്കാളിത്തം വിജയത്തിലേക്ക്‌

ഇരിട്ടി : കാട്ടാനയെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്യയുടെ നേതൃത്വത്തില്‍ 8.5 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന തൂങ്ങും വൈദ്യുതവേലി (ഹാങ്ങിങ് ഫെന്‍സ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഓടംതോട് ചപ്പാത്തുമുതല്‍ പാലപ്പുഴ ചേന്തോട്‌വരെ 5.2 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ…

ഇനി ജില്ലകളിലും ക്രൈം പൊലീസ്‌ സ്‌റ്റേഷൻ

തിരുവനന്തപുരം: കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ്‌ ജില്ലകളിലും ക്രൈം പൊലീസ്‌ സ്‌റ്റേഷൻ വരുന്നു. നിലവിലെ ജില്ലാ ക്രൈംബ്രാഞ്ച്‌ ഓഫീസുകളെ ക്രൈം പൊലീസ്‌ സ്‌റ്റേഷനുകളാക്കി വിജ്ഞാപനം ചെയ്യാനാണ്‌ പദ്ധതി. നിലവിൽ ക്രൈംബ്രാഞ്ച്‌ ആസ്ഥാനം മാത്രമാണ്‌ കേസെടുക്കാൻ അധികാരമുള്ള സ്‌റ്റേഷൻ. എല്ലാ ജില്ലകളിലും…

ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെയാണ് മോശമായത്. ഇന്ന് പുലർച്ചെയാണ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിലും…