• Thu. Sep 19th, 2024
Top Tags

രാഷ്ട്രീയം

  • Home
  • തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയായി. എ.എന്‍.രാധാകൃഷ്ണന്‍, ഒ.എം.ശാലീന, ടി.പി.സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്റെ പേരിന് തന്നെയാണ് മുഖ്യപരിഗണന. ജില്ലയ്ക്ക് അകത്തുനിന്നുള്ള പ്രമുഖ നേതാക്കള്‍ തൃക്കാക്കരയില്‍ മത്സരത്തിനെത്തിയാല്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന…

സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന്

സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം. കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍…

വിലവര്‍ധന; കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം ഏപ്രില്‍ 7ന്

പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോൺഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍…

ഇന്ധന വില വര്‍ദ്ധന; നടുക്കളത്തിലിറങ്ങി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിനു പിന്നാലെ ഇന്ധന വിലവീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും മുടങ്ങി. ലോക്സഭയില്‍ ചര്‍ച്ച നിരാകരിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ ചട്ടം 267 പ്രകാരം ഇന്ധന വിലവര്‍ധ അടിയന്തരമായി ചര്‍ച്ച…

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാകും ജെമി മേത്തർ പത്രിക സമർപ്പണത്തിന് എത്തുക. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഇതിനിടെ ജെമി…

ബജറ്റ് 2022 : അവതരണം തുടങ്ങി:വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് -വണ്‍ ടിവി ചാനല്‍,25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്‍റെ ബ്ലൂ പ്രിന്‍റ്; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി . ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ്…

ആലപ്പുഴയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.  ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ് , ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ്…

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസെന്നാണ് എസ്‌എഫ്‌ഐയുടെ…

രഞ്ജിത്ത് വധക്കേസ്: 2 എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

ആലപ്പുഴ :ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രഞ്ജിത്ത് വധക്കേസിൽ  കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ  പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി. കേസിൽ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ,…

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; വിവാഹ പ്രായം ചർച്ച ചെയ്യും.

ഡൽഹി : രണ്ട് ദിവസത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ നേരിടേണ്ടത് സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ബില്ലിനെ പാർലമെന്റിൽ എതിർക്കാനാണ് സി…