ഇരിട്ടി: രാജസ്ഥാനില് വച്ചു നടന്ന നാഷണല് വടംവലി മത്സരത്തില് സീനിയര് പുരുഷ വിഭാഗത്തില് (600 കി) മേഖലയിലെ മൂന്ന് വിദ്യാര്ഥികള്ക്ക് മികച്ച നേട്ടം. ഇരിട്ടി മഹാത്മാഗന്ധി കോളജിലെ മുണ്ടയാംപറമ്പ് സ്വദേശിയായ കെ.കെ. ശ്രീരാജ്, കൂത്തുപറമ്പ് നിര്മ്മലഗിരി കോളേജിലെ കരിക്കോട്ടക്കരി സ്വദേശി ആഷിന് ബെന്നി, അങ്ങാടിക്കടവ് ഡോണ്ബോസ്‌കോ കോളേജിലെ വാണിയപ്പാറ തുടിമരം സ്വദേശി ആല്ബിന് ജോസഫ് എന്നിവര് ഉള്പ്പെടുന്ന കേരളാ ടീം ആണ് രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കരസ്ഥമാക്കിയത്.
ശ്രീരാജും ആഷിനും മൂന്നാണ് തവണയാണ് നാഷണല് വടംമലി മത്സരത്തില് കേരളത്തിനുവേണ്ടി മത്സരിച്ചത്. ആദ്യ തവണ ഒന്നാം സ്ഥാനം നേടിയിരുന്നു.