ഇരിട്ടി: കേരളാ പ്രദേശ് കാഷ്യൂസെല്ലിന്റെ നേതൃത്വത്തില്‍ കാഷ്യൂ ആന്റ് കൊക്കോ ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഉളിക്കല്ലില്‍ അഡ്വ സജീവ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന കൃഷിയാണ് കശുമാവ് കൃഷി. ഒരു കാലത്തു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷി നടത്തിയിരുന്ന സംസ്ഥാനം കേരളമായിരുന്നു.
ഇന്നതു നഷ്ടപ്പെട്ടിരിക്കയാണ്. പഴയ പ്രതാപം നേടിയെടുക്കാന്‍ കാഷ്യൂസെല്ലിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാഷ്യൂ സെല്‍ ചെയര്‍മാന്‍ ജോസ് പൂമല അദ്ധ്യക്ഷത വഹിച്ചു.കാഷ്യൂ ആന്റ് കൊക്കോ ഡയറക്ടറേറ്റ് ഫീല്‍ഡ് അസിസ്റ്റന്റ് വിനീത് ലൂക്കോസ് പ്രൊജക്ടിനെ പറ്റി വിശധീകരിച്ചു.
പായം പഞ്ചായത്ത്തല ഉല്‍ഘാടനം പായം പഞ്ചായത്തു് പ്രസിടണ്ട് വി.കെ .രജനി ഉല്‍ഘാടനം ചെയ്തു. ഒമ്പതാം തിയ്യതി കൊട്ടിയൂര്‍ പഞ്ചായത്തില്‍ തൈ വിതരണം നടത്തും. അതിന്റെ ഉല്‍ഘാടനം കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിര്‍വ്വഹിക്കും.