ഉളിക്കൽ ഗ്രാമപഞ്ചായത്ത് കോവിഡ് 19 സുരക്ഷാ സമിതിയുടെ 06/09/2021 ലെ യോഗ തീരുമാനങ്ങൾ
1. ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ 1മണിക്കടവ് ,4 കോളിത്തട്ട് ,12 ഉളിക്കൽ ഈസ്റ്റ്,19 പെരുമ്പള്ളി എന്നീ വാർഡുകൾ പൂർണ്ണമായും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെടുന്നു.
2. 11,12,13 വാർഡുകളിൽ ഉളിക്കൽ ടൗണിന്റെ ഭാഗമായ മുഴുവൻ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
3.പ്രസ്തുത വാർഡിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം ചേരാൻ പാടില്ല.
4.ടാക്സി, ഓട്ടോറിക്ഷകൾ അനുവദിക്കുന്നതല്ല.
5.ഈ പ്രദേശത്തെ ആരാധനാലയങ്ങളിൽ പൊതു ആരാധനക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല.
6. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവർത്തിക്കാം
7. ഹോട്ടലുകളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ പാർസൽ സർവീസുകൾ മാത്രം അനുവദിക്കും. എന്നാൽ ചായ നൽകാൻ പാടില്ല.
8. റേഷൻ കടകൾ രാവിലെ 8 മുതൽ ഉച്ചക്ക് 2 മണിവരെ തുറക്കാവുന്നതാണ്.
9. മേൽ പരാമർശിച്ചതൊഴികെ മറ്റു യാതൊരു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല.
10. കുടുംബശ്രീ, അയൽക്കൂട്ട,സ്വാശ്രയ സംഘങ്ങളുടെ യോഗങ്ങൾ നടത്തുവാൻ പാടുള്ളതല്ല.
11. പൊതുഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ഇൻഡോർ, ഔട്ട്ഡോർ ഗമുകൾ നിരോധിച്ചിരിക്കുന്നു.
12. തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ താത്കാലികമായി നിർത്തിവെക്കുന്നതിന് തീരുമാനിച്ചു.
13. കണ്ടൈൻമെന്റ് പ്രദേശത്തെ റോഡുകളിലൂടെ അവശ്യ സർവീസുകൾ ഒഴികെയുള്ള വാഹന ഗതാഗതം നിർത്തിവെക്കുന്നതിന് തീരുമാനിച്ചു.
video