കണ്ണൂർ :സ്വാതന്ത്രനാന്തര ഇന്ത്യയിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച രാഷ്ട്രീയ പാരമ്പര്യം മുസ്‌ലിംലീഗ് പാർട്ടിക്ക് ഉണ്ടെന്നും , ഭരണ സ്വാധീനത്തിന്റ്റെ മറവിൽ ന്യുനപക്ഷവിരുദ്ധതയും ,ഫാസിസ്റ്റ് വർഗീയ ശക്തികൾക്ക് കരുത്തുപകരുന്ന നിലപാടുകൾ സർക്കാറുകൾ തിരുത്തണമെന്നും മതന്യൂനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ മുസ്ലിംലീഗ് പ്രസ്ഥാനം വർത്തമാനകാല പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട് അതിജീവിച്ച് മുന്നോട്ടു പോകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി പ്രസ്താവിച്ചു .കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച “ഉണർവ്വ് -21 ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ ആദ്ധ്വക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിമുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽകരീം ചേലേരി,ട്രഷറർ വി.പി. വമ്പൻ, ജില്ലാ ഭാരവാഹികളായ ടി.എ തങ്ങൾ, കെ.പി. താഹിർ , എം.പി.എം റഹീം, മണ്ഡലം ഭാരവാഹികളായ പി.സി. അഹമ്മദ് കുട്ടി, സി. എറമുള്ളാൻ, കെ. സൈനുദ്ദീൻ, കൊളേക്കര മുസ്തഫ, പി.സി. അമീനുള്ള, പി.കെ. റിയാസ്, അഡ്വ: കെ.പി. മുനാസ്, സി. സീനത്ത്, അൽത്താഫ് മാങ്ങാടൻ, മുസ്ലിഹ് മഠത്തിൽ,ടി.കെ.നൗഷാദ്, കെ.പി. റസാഖ്, അശ്രഫ്ബംഗാളിമുഹല്ല, കെ .പി ഇസ്മയിൽഹാജി,സി.എം.ഇസ്സുദ്ദീൻ, അസ്ലംപാറേത്ത്, നസീർ പുറത്തിൽ, എം.കെ. സുഹൈൽ, എം.കെ. നൂറുദ്ധീൻ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ സ്വാഗതം പറഞ്ഞു