മട്ടന്നൂർ: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 110 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. മട്ടന്നൂർ എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ അദ്ധ്യക്ഷയായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി.
വി.ശിവദാസൻ എം.പി, കെ.എസ്.ഇ.ബി.എൽ ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ ഡോ: ബി. അശോക് ഐ.എ.എസ്, കെ എസ് .ഇ.ബി.എൽ ഡയറക്ടർ ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ രാജൻ ജോസഫ്, കെ.എസ്.ഇ.ബി.എൽ ഡയറക്ടർ അഡ്വ: വി.മുരുകദാസ് , കിൻഫ്ര മാനേജിങ്ങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ്, മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അനിത വേണു , കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പുരുഷോത്തമൻ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു സി, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി കെ.വി, മട്ടന്നൂർ മുൻസിപ്പാലിറ്റി കൗൺസിലർ മുബീന ഷാഹിദ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ട്രാൻസ്മിഷൻ നോർത്ത് ചീഫ് എഞ്ചിനീയർ സുനിൽ ജോയ് ജെ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.