മട്ടന്നൂർ :സഹകരണ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു. ഹോട്ടൽ ജീവനക്കാരുടെ സമയോജിതമായ ഇടപെടലിൽ സമീപത്തെ കടയിൽ നിന്നും അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണച്ചു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാനായി എത്തിച്ച പുതിയ ഗ്യാസ് അടുപ്പിൽ നിന്നു മാണ് ഗ്യാസ് ലീക്കായി സിലിണ്ടറിനു തീ പിടിച്ചത്. മിനിറ്റുകൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാരുടെ സമയോജിനമായ ഇടപെടലിലൂടെ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും അഗ്നിശമന സാമഗ്രഹികൾ എത്തിച്ച് തീ അണച്ചു. തീ പിടിച്ച സിലിണ്ടറിന് സമീപത്തായി മറ്റ് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും ഗ്യാസ് ഇല്ലാതാരുന്നതിനാൽ അവയ്ക്ക് തീ പിടിച്ചില്ല. മട്ടന്നൂർ ബസ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന സഹകരണ ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ജീവനക്കാർ തീ അണയ്ക്കാതിരുന്നാൽ ഹോട്ടലിനും സമീപത്തെ സ്ഥാപനങ്ങൾക്കും ഭീഷണി ആകുമായിരുന്നു. മട്ടന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ
സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ടി സുകുമാരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, വിജേഷ്, കിഷോർ, അഖിൽ, വിശ്വനാഥൻ, തുടങ്ങിയവർ ഹോട്ടലിൽ പരിശോധന നടത്തി.