കണ്ണൂർ : കണ്ണൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ എം എം മുകുന്ദൻ നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും എം എം മുകുന്ദൻ നമ്പ്യാർ അനുസ്മരണ യോഗവും നടന്നു. കണ്ണൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ എസ്സ് എസ്സ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.
എൻ. എസ്. എസ് യൂണിയൻ പ്രസിഡന്റ് ശ്രീ എ കെ രാമകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി. അനുസ്മരണ പ്രഭാഷണം യു കെ ബാലചന്ദ്രൻ മാസ്റ്റർ (വൈസ് പ്രസിഡന്റ് എൻ. എസ്സ്. എസ്സ് കണ്ണൂർ താലൂക്ക് യൂണിയൻ )നിർവഹിച്ചു.
എം എം പദ്മനാഭൻ നമ്പ്യാർ, എം കെ ആനന്ദ കൃഷ്ണൻ മാസ്റ്റർ, എം പി ശ്രീജിത്ത്, പി കനകരാജൻ തുടങ്ങിയവർ സംബന്ധിച്ചു.