• Sat. Jul 27th, 2024
Top Tags

വട്ടപ്പറമ്പ് -കീഴ്പ്പള്ളി റോഡ് തകർച്ചയിൽ.

Bydesk

Sep 16, 2021

ഇരിട്ടി : ആറളം – ചതിരൂർ റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിക്കുന്ന മൂന്നാം ഘട്ട റീച്ച് പ്രവർത്തനം സ്തംഭനാവസ്ഥയിൽ. വട്ടപ്പറമ്പ് മുതൽ കീഴ്പ്പള്ളി പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗമാണ് അവഗണനയിൽ കിടക്കുന്നത്.

ആറളം – ചതിരൂർ റോഡ് 2007 ലാണ് PMGYS പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ചത്. എന്നാൽ കാലപ്പഴക്കത്തിൽ തകർന്ന റോഡ് ആര് നവീകരിക്കണമെന്ന തർക്കം നിലനിന്നിരുന്നു. തുടർന്ന്, നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ഇടപ്പെടലിനെ തുടർന്ന് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് റീച്ചുകളുമായി ടെൻഡർ നടത്തുകയും ഇതിൽ രണ്ട് റീച്ചുകളുടെ പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. മൂന്നാം ഘട്ട റീച്ചിൽ ഉൾപ്പെട്ട വട്ടപ്പറമ്പ് മുതൽ കീഴ്പ്പള്ളി പോലീസ് സ്റ്റേഷൻ വരെയുള്ള രണ്ടര കി.മീ. റോഡ് നവീകരണമാണ് നിലച്ചത്.

കാൽനട പോലും ദുസ്സഹമായ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം പല ഘട്ടത്തിലും ഉയർന്നെങ്കിലും ഇതുവരേയും നവീകരണം പൂർത്തീകരിക്കാൻ കരാറുകാരന് സാധിച്ചിട്ടില്ല.മേഖലയിലെ നൂറ്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.

 

video

Spread the love

Leave a Reply

Your email address will not be published. Required fields are marked *