മണിക്കടവ് : പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും ഉള്ള യുവ ജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സെപ്റ്റംബർ 17 ന് SPC യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് SPC ഓഫീസിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ നാടമുറിച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. നീലകണ്ഠൻ പി.എം. സ്വാഗതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബേബി തോലാനി അദ്ധ്യക്ഷതയും വഹിച്ചു. SPC പതാകയുടെ കൈമാറൽ ഉളിക്കൽ സബ് ഇൻസ്പെക്ടർ ശ്രീ. ജോർജ് കെ.യു CP0 മാരായ റോബിൻ ജോസഫിനും ഫിലോമിന ടി .സിക്കും നൽകി നിർവ്വഹിച്ചു. ഇരിക്കൂർ MLA ശ്രി. സജീവ് ജോസഫ് സന്ദേശവും സ്കൂൾ മാനേജർ റവ.ഫാ.മാത്യൂ പാലമറ്റം അനുഗ്രഹ പ്രഭാഷണവും നടത്തി. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷാജു ഒ.വി, മെമ്പർ ജാൻസി കുന്നേൽ , സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോർജ് യു.വി , പ്രിൻസിപ്പിൾ ഷാജി വർഗ്ഗീസ് , Up സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി , സ്റ്റാഫ് സെക്രട്ടറി ജോഷി തോമസ് . റോബിൻ ജോസഫ് പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.