ശ്രീകണ്ഠപുരം . നെല്ലിക്കുറ്റിയിലെ സി.എ. ജോസഫ് ചെമ്പോട്ടിക്കൽ (83) അന്തരിച്ചു. ദീർഘകാലം നെല്ലിക്കുറ്റി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആർ പി എസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹി, സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ ആലുങ്കൽ കുടുംബാംഗം ലീലാമ്മ .മക്കൾ. ദാനമ്മ, ഡൂബി, ബിന്ദു, സി.മനോജ് കുമാർ ( ചെയർമാൻ മലബാർ ഹണി ആൻഡ് ഫുഡ് പാർക്ക് വളക്കൈ.) .മരുമക്കൾ ജേക്കബ് (റിട്ട അധ്യാപകൻ ചിറ്റാരിക്കൽ എച്ച്എസ്), ബെന്നി കൂരാച്ചുണ്ടിൽ, സജി (കൽപ്പറ്റ താലൂക്ക് ആശുപത്രി) ,ബിൻസി ( ഏരുവേശി സർവീസ് സഹകരണ ബാങ്ക് ചുണ്ടപ്പറമ്പ്) .
സംസ്കാരം 18 ന് ശനിയാഴ്ച 4 മണിക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ .