കണ്ണൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ( KPSTA) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം സലാഹുദീൻ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ കെ പി എസ് ടി എ മുൻസംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ സി രാജൻ, കെ പി എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുനിൽ കുമാർ , സംസ്ഥാന ട്രെഷറർ എസ് സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.