ചെറുപുഴ : ഗൃഹനാഥനെ കാണ്മാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയും തിരുമേനി കോക്കടവിൽ കുടുംബ സമേതം താമസിക്കുന്ന തിരുത്തി വിളയിൽ രാജു വർഗീസിനെ (70) യാണ് കാണ്മാനില്ലെന്ന് ഭാര്യ കുഞ്ഞുമോൾ പോലീസിൽ പരാതി നൽകിയത്. 16 ന് വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് ചെറുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.