• Sat. Jul 27th, 2024
Top Tags

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി ഏറ്റെടുത്ത വിവിധ പ്രവർത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു.

Bydesk

Sep 18, 2021

തിരുവനന്തപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി ഏറ്റെടുത്ത വിവിധ പ്രവർത്തികളെ കുറിച്ച് വിലയിരുത്തുവാൻ തിരുവന്തപുരത്തെ കിഫ്ബി ഓഫീസിൽ യോഗം ചേരുകയുണ്ടായി.

കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ ഇതേവരെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാത്ത റോഡുകളെ സംബന്ധിച്ചും, പ്രവൃത്തികൾ നടക്കുന്നതിലെ കാലതാമസവും അഡ്വ. സജീവ് ജോസഫ്, എം.എൽ.എ കിഫ്ബിയുടെ ശ്രദ്ധയിൽപ്പെടുത്തി.

നിർമ്മാണ പ്രവൃത്തിയുടെ 70 ശതമാനത്തോളം പൂർത്തീകരിച്ച ഉളിക്കൽ – തേർമല – കാഞ്ഞിലേരി – കണിയാർ വയൽ റോഡിൻ്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്നും, ശ്രീകണ്ംപുരം – ചെമ്പന്തൊട്ടി – നടുവിൽ റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും , കൂടാതെ നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി പ്രയോഗിക തടസ്സം ചൂണ്ടിക്കാണിച്ച ആലക്കോട് – കാപ്പിമല – മൂരിക്കടവ്- മണക്കടവ് റോഡ് , ആലക്കോട് – പാത്തൻ പാറ – വെള്ളാട് റോഡ് , ആലക്കോട് – പൂവഞ്ചാൽ – മാവിൻതട്ട് – കാപ്പിമല റോഡ് എന്നീ റോഡുകളെ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ നീക്കുമെന്നും യോഗത്തിൽ ധാരണയായി.

ഇതിൻ്റെ അടിസ്ഥാനത്തിൽ കിഫ്ബിയുടെ ഉന്നതതലസംഘം ഉടൻ തന്നെ റോഡുകൾ സന്ദർശിക്കുമെന്നും, ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കിഫ്ബി സി.ഇ.ഒ യും, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.എം .എബ്രഹാം യോഗത്തിൽ പറഞ്ഞു.

റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി യുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു.

അഡ്വ.സജീവ് ജോസഫ് , എം.എൽ.എ , കിഫ്ബി സി.ഇ.ഒ ഡോ. കെ.എം.എബ്രഹാം, അഡീഷണൽ സി.ഇ.ഒ സത്യജീത് രാജൻ, എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി.പുരുഷോത്തമൻ , ജനറൽ മാനേജർ ഷൈല.പി.എ, കിഫ്ബിയിലെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *