കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി.
ചിറക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാർഡിലെ കാട്ടാമ്പള്ളി രാഘവനഗർ കോളനിയിൽ വെള്ളക്കുടിയൻ രാജീവന്റെ വീട്ടുപരിസരത്ത് വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതിയുടെ അധ്യക്ഷതയിൽ അഴിക്കോട് എം എൽ എ കെ വി സുമേഷ് താക്കോൽദാനം നടത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽ കുമാർ , വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി കെ മോളി, എൻ ശശീന്ദ്രൻ , കെ വൽസല, കെ വി സതീശൻ , മെമ്പർ കെ സുരിജ, അസിസ്റ്റന്റ് സെക്രട്ടറി വി എ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.