തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കാൻ ആലോചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്നത് സംബന്ധിച്ച പൊതു അഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ധരും സ്കൂളുകൾ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു. സാങ്കേതിക സമിതി സ്കൂളുകൾ തുറക്കാമെന്ന റിപ്പോർട്ടാണ് നൽകിയത്. സ്കൂളുകളിൽ പോകാത്തത് കൊണ്ട് കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ അധ്യാപകരും സഹപാഠികളുമായി കൂടിചേർന്ന് പഠനം വേണമെന്ന നിലപാടാണ് റിപ്പോർട്ടിൽ. ആദ്യ ഘട്ടത്തിൽ പത്താം ക്ലാസം, ഹയർസെക്കൻഡറി എന്നീ ക്ലാസുകളാകും തുറക്കുക. സ്കൂൾ തുറക്കുന്ന തിയതി സംബന്ധിച്ച് വ്യക്തത വരാനുണ്ട്.