അയ്യൻ കുന്ന് : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു.
മുണ്ടയാംപറമ്പിൽ നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.
അയ്യൻ കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അദ്ധ്യഷനായി. മിനി വിശ്വനാഥൻ, ഷിജി നടുപ്പറമ്പിൽ, ജോളി ജോൺ , സുനിൽകുമാർ , സജി മച്ചിത്തനാനി തുടങ്ങിയവർ സംസാരിച്ചു.