ഇരിട്ടി : ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും നാളെ ഉച്ചക്ക് 2.30 ന് ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിക്കുന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകരെ ഇരിട്ടി തഹസീൽദാർ.സി.വി.പ്രകാശൻ ആദരിക്കും.
കേരളപത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ,കേരളപത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന .ജോ:സെക്രട്ടറികണ്ണൻ പന്താവൂർ ,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസീല ,വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ്എന്നിവർ സംസാരിക്കും.