പയ്യന്നൂർ : പൂരക്കളി അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിച്ചു.വെള്ളൂർ കീനേരി തറവാട്ടിൽ വച്ച് നടന്ന ചടങ്ങിൽ പുരക്കളി അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി നാരായണൻ, ഗുരുപൂജാ അവാർഡ് നേടിയ കെ ഭാസ്കരൻ, കെ പി കൃഷ്ണൻ, പുരക്കളി അവാർഡ് നേടിയ കെ നാരായണൻ കൊഴുമ്മൽ എന്നിവരയാണ് അനുമോദിച്ചത്.
ക്ഷേത്രം തണ്ടാർശൻ പ്രേമൻ ചടങ്ങിൽവെച്ച് അവാർഡ് ജേതാക്കളെ പൊന്നാടയണിച്ചു. അഡ്വ. പ്രേംകുമാർ,കിനേരി കമലാക്ഷൻ, എൻ കൃഷ്ണൻ, കൃഷ്ണൻ മാസ്റ്റർ നിലേശ്വരം, ബാലകൃഷ്ണൻ കിനേരി എന്നിവർ സംസാരിച്ചു.