• Wed. Dec 4th, 2024
Top Tags

മീൻ വണ്ടിയിൽ 2100 ലിറ്റർ സ്പിരിറ്റ്, ഒരാൾ കൂടി അറസ്റ്റിൽ.

Bydesk

Sep 21, 2021

ബേക്കൽ: മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 2100 ലിറ്റർ സ്പിരിറ്റു പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയിൽ . തൃശൂർ പുന്നയൂർ സ്വദേശി കുഞ്ചത്തൂർ തുമി നാട്ടിൽ താമസിക്കുന്ന അറക്കപറമ്പിൽ ഹൗസിലെ എ.എച്ച് അൻസീബി (34) നെയാണ് ബേക്കൽ പോലീസ്ഇൻസ്പെക്ടർ യു.പി. ബിപിനും സംഘവും അറസ്റ്റു ചെയ്തത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും നേരത്തെ . മഞ്ചേശ്വരം തുള്ളിനാടിയിലെ മുബാറക്ക് ( 30 ) , ഇമ്രാൻ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കർണ്ണാടകത്തിൽ നിന്നു കോഴിക്കോടേക്ക് കൊണ്ടു പോവുകയായിരുന്നു സ്പിരിറ്റ് കണ്ണൂരിലെത്തിയപ്പോൾ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കർണ്ണാടകയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദുമപാലക്കുന്നിൽ വെച്ച് എസ്. ഐ യുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് പിടികൂടിയത്.വണ്ടിക്കുള്ളിലെ ഫ്രീസറിൽ മീൻബോക്സുകൾക്കിടയിൽ 35 ലിറ്ററിന്റെ 60 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *