ഉളിക്കല്‍ : ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 18 വയസിന് മുകളില്‍ പ്രായമുള്ള കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്കികൊണ്ട് വിജയകരമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറവയല്‍ എഫ്.എച്ച്.എസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ മെഡിക്കല്‍ ഓഫീസറും , ഉളിക്കല്ലിലെ ജനകീയ ഡോക്ടറുമായ എം.പി. ചന്ദ്രാംഗദന്‍ നിര്‍വ്വഹിച്ചു. ചടങ്ങ് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി ഉദ്ഘാടനം ചെയ്തു.
ഉളിക്കല്‍ എഫ്.എച്ച്.സി യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയും സന്നദ്ധ പ്രവര്‍ത്തകരും സേവന സന്നദ്ധരായ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും നാടും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ യാതൊരു പരാതിക്കും ഇടനല്‍കാതെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഇതിനായി പ്രവര്‍ത്തിച്ച മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ചിത്ത് മാത്യു, ഡോക്ടര്‍ ജീബിന്‍, ഡോക്ടര്‍ ഷഹ്ന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജെയിംസ്, സിസ്റ്റര്‍ ഏലിയാമ്മ, ജെ.എച്ച്.ഐ മാര്‍, ജെ.പി.എച്ച്.എന്‍മാര്‍ , ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ള ഉളിക്കല്‍ എഫ്.എച്ച്.സി യിലെ സേവന മികവുകൊണ്ട് അതിശയിപ്പിച്ച ആരോഗ്യപ്രവത്തകര്‍, ഉളിക്കല്‍ യു.പി.സ്‌കൂളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ എല്ലാദിവസവും നമുക്ക് സേവനം നല്കികൊണ്ട് ഉളിക്കലിന്റെ ജനകീയ ഡോക്ടര്‍ ബഹുമാന്യനായ ഡോ.എം.വി. ചന്ദ്രാംഗദന്‍,പേരട്ട സ്‌കുളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ എല്ലാ ദിവസവും സേവനം ചെയ്ത ഡോക്ടര്‍ ശ്രുതി ,ഈ കേന്ദ്രങ്ങളില്‍ സേവനം ചെയ്ത നഴ്‌സുമാര്‍ ,പുറവയല്‍ എഫ് എച്ച് സിക്ക് പുറമെ വാക്‌സിന്‍ കേന്ദ്രങ്ങളൊരുക്കാന്‍ മുന്നില്‍നിന്ന് ഉളിക്കല്‍ വയത്തൂര്‍ യു.പി.സ്‌കൂള്‍,പേരട്ട സെന്റ്. ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,പുറവയല്‍ ഗവ.എല്‍.പി സ്‌കൂള്‍,പുറവയല്‍ പാരിഷ് ഹാള്‍, എന്നി സ്ഥാപന മോധാവികളോടും മനേജ്‌മെന്റിനോടും ചടങ്ങില്‍ ആദരവ് അറിയിച്ചു.വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിച്ച യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാരായി സേവനം അനുഷ്ഠിച്ച അദ്ധ്യാപകര്‍,മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അധ്യക്ഷയായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് വി സ്വാഗതം പറഞ്ഞു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ടീച്ചര്‍ ആരോഗ്യ പ്രവര്‍ത്തകരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചാക്കോ പാലക്കലോടി, അഷ്‌റഫ് പാലിശ്ശേരി, ഇന്ദിര പുരുഷോത്തമന്‍, മാത്യു ഐസക്ക്, ഉളിക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീർ കല്ലേൽ ,വി. ബി. ഷാജു , അഗസ്റ്റിൻ വേങ്ങക്കുന്നേൽ ,അഹമ്മദ് കുട്ടി ഹാജി ,തോമസ് അപ്രേം,കുര്യാക്കോസ് കൂമ്പുങ്കൽ ,ആർ .സുജി ,സുരേഷ് ബാബു എന്നിവർ സംസാരിച്ചു .
ഡോക്ടർ രഞ്ചിത്ത് മാത്യു , രാജേഷ് ജെയിംസ് വി ,ഏലിയാമ്മ ജോൺ , ആശാ വർക്കർ സോഫി ബെന്നി ,സ്റ്റാഫ് സെക്രട്ടറി ഷീമോൾ വി. എ .,ഹെഡ് നേഴ്‌സ് ശോഭ സിസ്റ്റർ , ക്‌ളീനിംഗ് സ്റ്റാഫ് പ്രെതിനിധി മുഹമ്മദ് എന്നിവർ മറുപടി പ്രെസംഗം നടത്തി .