കണ്ണൂർ : കണ്ണൂർ ജില്ലാ സമസ്ത കേരള സുന്നി ബാലവേദി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് വോയാജ് – ആശിർവാദം കീഴൂർ സിറാജുൽ ഇസ്ലാം മദ്റസയിൽ വെച്ച് അഡ്വ. സണ്ണി ജോസഫ് എം ൽ എ ഉദ്ഘാടനം ചെയ്തു. മാണിയൂർ അബ്ദു റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി ആശിർവാദം നിർവ്വഹിച്ചു. മൗലവി അബ്ദുസമദ് മുട്ടം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ.എസ് അലി മൗലവി ഇരിട്ടി, ഫൈസൽ അടക്കാത്തോട് ക്യാമ്പ് അംഗങ്ങളെ അഭിവാദ്യം ചെയ്തു. ടി.കെ. ശരീഫ് ഹാജി ഉപഹാര സമർപ്പണം നിർവ്വഹിച്ചു. അബ്ദുലത്തീഫ് പറമ്പായി പ്രാർത്ഥന നിർവ്വഹിച്ചു.
പി.കെ. അബ്ദുൽ ഖാദർ, മുഹമ്മദ് ഇബ്നു ആദം, ശുക്കൂർ ഫൈസി, സിദ്ദീഖ് ദാരിമി കീഴൂർ , കെ.പി നൗഷാദ് മുസ്ല്യാർ , അബ്ദുന്നാസിർ ഊർപ്പള്ളി, മുനീർ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.