• Sat. Jul 27th, 2024
Top Tags

140 ഉദ്യോഗാർഥികളുടെ ഭാവി തട്ടിക്കളിച്ച് പിഎസ്‌സി; ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസ് ഉപരോധിച്ചു.

Bydesk

Sep 22, 2021

കണ്ണൂര്‍: പി.എസ്.സി ഓഫിസിലെ അനാസ്ഥ കാരണം 140 ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെട്ടതിനെതിരേ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ പിഴവ് കാരണം മരവിപ്പിക്കേണ്ടി വന്ന അഡ്വൈസ് മെമ്മോയില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടമായത്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരേ പട്ടികയില്‍ രണ്ട് റാങ്ക് നല്‍കുകയും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലെ ഒഴിവ് യഥാസമയം ഒഴിവുകളുടെ പട്ടികയില്‍ പെടുത്താതിരിക്കുകയും ചെയ്തതോടെയാണ് 140 ഉദ്യോഗാര്‍ത്ഥികളുടെ ഫലം പിഎസ്‌സിക്ക് മരവിപ്പിക്കേണ്ടി വന്നത്.

2018 ഏപ്രിലിലാണ് ഈ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 391 എ  എന്ന നമ്പറിലും 509 നമ്പറിലും ഒരേ ആളെ ചേര്‍ക്കുകയും ഇയാള്‍ക്ക് ജോലി ആവശ്യമില്ല എന്ന് പറഞ്ഞ് 390 എ റാങ്ക് മാത്രം പിഎസ്‌സി നീക്കം ചെയ്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. പിഎസ്‌സിയുടെ ഈ പിഴവ് ഉദ്യോഗാര്‍ത്ഥികളാണ് അധികൃതരെ അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിനേഷ് ചുള്ളിയാന്‍ ഉദ്ഘാടനം  ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബോര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, വി.രാഹുല്‍ ശ്രീജേഷ് കൊയിലേരിയന്‍, പി.ഇമ്രാന്‍, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, അക്ഷയ് ചൊക്ലി എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *