ചെറുപുഴ : പ്രാപ്പൊയിൽ- വാഴവളപ്പൻകടവ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നേരത്തെ റോഡിലൂടെയാണ് മഴവെള്ളം ഒഴുകി പോയിരുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് റോഡിൻ്റെ ഒരു ഭാഗം ടാർ ചെയ്തിരുന്നു. ഇതോടെ മഴവെള്ളം ടാർ ചെയ്യാത്ത ഭാഗത്ത് കെട്ടി നിന്നു കാൽനടയാത്ര പോലും പറ്റാത്ത സ്ഥിതിയായി. ഇതേത്തുടർന്നാണ് റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്അംഗം കെ.എം.ഷാജി അധ്യക്ഷത വഹിച്ചു. കെ.കെ. ജോയി, കെ.ആർ. രാജൻ, പ്രേമലത എന്നിവർ പ്രസംഗിച്ചു.