ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പേരട്ട നീർത്തടം പി എം കെ എസ് വൈ പദ്ധതിയിൽ മട്ടിണി- ആലത്തൂo കരി തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഹമീദ് കണിയാട്ടയിലിന്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.
ഇരിട്ടി ബ്ലോക്ക് ബി ഡി ഒ സുനിൽകുമാർ കെ എം, ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അശ്രഫ് പാലിശേരി,
പായം പഞ്ചായത്തു മെമ്പർ ശ്രീമതി ഷിജിന ദിനേശൻ, പി എൻ സുരേഷ്, ഉളിക്കൽ പഞ്ചായത്ത് മെമ്പർ ബിജു വെങ്ങലപ്പള്ളി, ആൻറണി പി ടി , ബെന്നി വടക്കേ പറമ്പിൽ എന്നിവർ സംസാരിച്ചു.